Kerala
ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ചലഞ്ച്; ഗസ്സയിലെ 180 കുടുംബങ്ങൾക്ക് അന്നമെത്തിച്ച് എസ് എസ് എഫ് പ്രവർത്തകൻ
ഇന്‍സ്റ്റഗ്രാം പേജിലൂടെ നടത്തിയ 'ഗസ്സയുടെ പട്ടിണി മാറ്റാന്‍ ഒരു ആഴ്ച 33 രൂപ' എന്ന സ്റ്റോറി ചലഞ്ചിലൂടെ 2 ലക്ഷം രൂപ കണ്ടെത്തിയാണ് ഗസ്സ ഫുഡ് പ്രൊജക്ടില്‍ പങ്കാളിയായത്.

മലപ്പുറം | ഇസ്റാഈലിന്റെ കൊടുംക്രൂരത കാരണം മുഴുപട്ടിണിയിലായ ഗാസ്സയിലെ 180 വീട്ടുകാര്‍ക്ക് ഒരു ആഴ്ച്ചത്തേക്കുള്ള ഭക്ഷണ സാമഗ്രികള്‍ എത്തിച്ചു കൊടുത്ത് എസ് എസ് എഫ് വെട്ടത്തൂര്‍ സെക്ടര്‍ സെക്രട്ടറിയായ സയ്യിദ് സുഫിയാന്‍ അല്‍ ഐദറൂസി .
നോര്‍ത്തേണ്‍ ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന gazafoodreliefproject പദ്ധതിയിലേക്ക് സാമൂഹ്യ പ്രവര്‍ത്തകന്‍ ആയ മുഹമ്മദ് അയ്യാദ് വഴിയാണ് ഭക്ഷണ സാമഗ്രികളെത്തിച്ച് സുഫ്യാന്‍ തങ്ങള്‍ മാതൃകയായത്. കോട്ടൂര്‍ മസാലിക്ക് സ്ഥാപനത്തില്‍ മത-ഭൗതിക സമന്വയ പഠനം നടത്തുന്ന 21 വയസ്സുകാരനായ സുഫ്യാന്‍ തങ്ങള്‍ തന്റെ 73000 ഫോളേവേഴ്സുള്ള ഇന്‍സ്റ്റഗ്രാം പേജിലൂടെ നടത്തിയ ‘ഗസ്സയുടെ പട്ടിണി മാറ്റാന്‍ ഒരു ആഴ്ച 33 രൂപ’ എന്ന സ്റ്റോറി ചലഞ്ചിലൂടെ 2 ലക്ഷം രൂപ കണ്ടെത്തിയാണ് ഗസ്സ ഫുഡ് പ്രൊജക്ടില്‍ പങ്കാളിയായത്.
എസ് എസ് എഫ് എന്ന വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്ന് കിട്ടിയ സേവന മാതൃകയാണ് ഇത്തരമൊരു യത്നത്തിന് പ്രചോദനമായതെന്ന് അദ്ധേഹം പറഞ്ഞു.
വെട്ടത്തൂര്‍ സ്വദേശി പിഎംഎസ്എ ഹഖീം തങ്ങള്‍ – ഷൈമ ബീവി ദമ്പതികളുടെ മകനാണ്