Connect with us

Kasargod

എസ് എസ് എഫ് പ്രൊഫ്സമ്മിറ്റിന് പ്രൗഢതുടക്കം

സമസ്ത വൈസ് പ്രസിഡൻറ് സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കാസർകോട് | ‘ഡയഗ്നോസ് വാല്യൂസ് ഡിസൈൻ എത്തിക്സ് ‘ എന്ന പ്രമേയത്തിൽ നടക്കുന്ന പതിമൂന്നാമത് പ്രൊഫ്സമ്മിറ്റ് പ്രൊഫഷണൽ വിദ്യാർഥി സമ്മേളനത്തിന് പ്രൗഢമായ തുടക്കം.  കാസർകോട് മുഹിമ്മാത്ത് കാമ്പസിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രൊഫഷണൽ വിദ്യാർഥി സമ്മേളനം സമസ്ത വൈസ് പ്രസിഡൻറ് സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ മതേതരത്വവും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ വിദ്യാർത്ഥികൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡൻറ് ഫിർദൗസ് സുറൈജി സഖാഫി കടവത്തൂർ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെയും ദേശീയ സർവകലാശാലകളിലെയും പ്രൊഫഷണൽ കാമ്പസുകളിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.
മതം, ആദർശം, സമൂഹം, രാഷ്ട്രീയം, ആക്ടിവിസം, വിദ്യാർഥിത്വം, സംരംഭകത്വം, കരിയർ, സാങ്കേതികത തുടങ്ങി വിവിധ മേഖലകളെ കുറിച്ചുള്ള പഠനവും പരിശീലനവും പ്രൊഫ്സമ്മിറ്റിൽ നടക്കും. 23 സെഷനുകളിലായി 35 പ്രമുഖർ പങ്കെടുക്കും. കാസർകോട് എം എൽ എ അഡ്വ. സി എച്ച് കുഞ്ഞമ്പു മുഖ്യാതിഥിയായി പങ്കെടുത്തു. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് ഹസനുൽ അഹ്ദൽ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ കെ മുഹമ്മദ്, സുലൈമാൻ കരിവള്ളൂർ, മൂസ സഖാഫി കളത്തൂർ, ബശീർ പുളിക്കൂർ എന്നിവർ സംബന്ധിച്ചു.

Latest