Kerala
രാഹുലിനൊപ്പം സോണിയാഗാന്ധി നാളെ വയനാട്ടില്‍
സന്ദര്‍ശനം സംബന്ധിച്ചു കെ പി സി സി നേതൃത്വത്തിനു കൃത്യമായ വിവരം ലഭിച്ചിട്ടില്ല

സുല്‍ത്താന്‍ ബത്തേരി | കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നാളെ വയനാട്ടിലെത്തും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സോണിയയ്‌ക്കൊപ്പം എത്തുമെന്നും സൂചനയുണ്ട്.
സ്വകാര്യ സന്ദര്‍ശനമായിരിക്കുമെന്നാണ് സൂചന. സന്ദര്‍ശനം സംബന്ധിച്ചു കെ പി സി സി നേതൃത്വത്തിനു കൃത്യമായ വിവരം ലഭിച്ചിട്ടില്ല. പൊതുപരിപാടികളില്‍ ഇതുവരെ തീരുമാനമായില്ലെന്നും ഔദ്യോഗിക അറിയിപ്പിനു കാത്തിരിക്കുകയാണെന്നും കെ പി സി സി അറിയിച്ചു.
പ്രിയങ്ക ഗാന്ധി എം പി 22 വരെ വയനാട്ടില്‍ മണ്ഡലപര്യടനം നടത്തുന്ന സാഹചര്യത്തിലാണു സോണിയയുടെയും രാഹുലിന്റെയും സന്ദര്‍ശനം.
---- facebook comment plugin here -----