Connect with us

Editors Pick

കുഞ്ഞുങ്ങളിലെ സ്ക്രീൻ ടൈം കുറയ്ക്കാൻ ചില വഴികൾ...

കുട്ടികൾ പലപ്പോഴും രക്ഷിതാക്കളുടെ കാർബൺ കോപ്പിയാണ്. അത് കൊണ്ട് തന്നെ സ്വന്തം കുട്ടികൾക്ക് ഗാഡ്ജറ്റ് ഉപയോഗത്തിൽ നല്ല മാതൃക കാണിച്ച് സ്ക്രീൻ ടൈം കുറയ്ക്കാനും രക്ഷിതാക്കൾ ശ്രമിക്കണം.

Published

|

Last Updated

കുരുന്നുകൾ മുതൽ വിദ്യാർഥികളിൽ വരെ ഇപ്പോൾ പൊതുവിൽ കണ്ട് വരുന്ന രീതിയാണ് അമിത സ്ക്രീൻ ടൈം എന്നത്. ഇത് ഒരു അഡിക്ഷൻ കൂടി ആവുന്നതോടെ വീടുകളിൽ കലഹവും വാശിയും ഒക്കെ സ്ഥിരം കഥകൾ ആവുന്നു. എന്നാൽ ചില വിദ്യകളിലൂടെ കുട്ടികളെ സ്വാഭാവികമായി സ്‌ക്രീനിൽ നിന്ന് അകറ്റാൻ കഴിയും. കുട്ടികൾക്കിടയിൽ സ്‌ക്രീൻ സമയം കുറയ്ക്കുന്നതിനുള്ള ചില വഴികൾ ഇതാ.

കുട്ടികൾക്ക് സ്വന്തമായി ഫോണോ ടാബ്ലറ്റോ കൊടുക്കാതിരിക്കുക

നിങ്ങളുടെ കുട്ടികൾക്ക് അവരുടെ സ്വന്തം ടാബ്‌ലെറ്റോ സ്മാർട്ട്‌ഫോണോ നൽകരുത്. ഇത്തരത്തിൽ ഒരു കണ്ടെന്റിൽ നിന്ന് മറ്റൊരു കണ്ടൻഡിലേക്ക് മാറി ചെലവഴിക്കുന്ന സമയം നിയന്ത്രിക്കാൻ ഇത് സഹായിക്കും.

ടിവിയും ലാപ്ടോപ്പും പേഴ്സണൽ കമ്പ്യൂട്ടറും ഒക്കെ പൊതു ഇടങ്ങളിൽ സജ്ജീകരിക്കുക

ടിവിയും ലാപ്ടോപ്പും പേഴ്സണൽ കമ്പ്യൂട്ടർ ഉൾപ്പെടെ രാജ്യത്തുകൾ പൊതു ഇടങ്ങളിൽ അല്ലെങ്കിൽ വീടിന്റെ എപ്പോഴും കണ്ണ് എത്തുന്ന ഏരിയകളിൽ സജ്ജീകരിക്കുന്നത് കുട്ടികളിലെ സ്ക്രീൻ ടൈം കുറയ്ക്കാൻ സഹായിക്കും. രക്ഷിതാക്കൾ തിരക്കിലായിരിക്കുമ്പോൾ, അവരുടെ കുട്ടികൾ എന്താണ് കാണുന്നതെന്നും അറിയുന്നതിനും സ്‌ക്രോളിംഗിൽ ഉപയോഗിക്കുന്ന സമയത്തിൻ്റെ അളവും നിരീക്ഷിക്കുന്നതിനും എളുപ്പമാണ്.

റോൾ മോഡലിംഗ്

കുട്ടികൾ പലപ്പോഴും രക്ഷിതാക്കളുടെ കാർബൺ കോപ്പിയാണ്. അത് കൊണ്ട് തന്നെ സ്വന്തം കുട്ടികൾക്ക് ഗാഡ്ജറ്റ് ഉപയോഗത്തിൽ നല്ല മാതൃക കാണിച്ച് സ്ക്രീൻ ടൈം കുറയ്ക്കാനും രക്ഷിതാക്കൾ ശ്രമിക്കണം. നിങ്ങളുടെ കുട്ടികൾക്കായി ഉപദേശം നൽകുന്നതിന് മുമ്പ് നിങ്ങളുടെ സ്വന്തം സ്‌ക്രീൻ സമയം കുറയ്ക്കേണ്ടത് ആദ്യം പ്രധാനമാണ്.

സാങ്കേതികവിദ്യയ്‌ക്കുള്ള രസകരമായ ബദലുകൾ

കുട്ടികളുടെ ഒഴിവുസമയങ്ങളിൽ, രസകരമായ ഗെയിമുകൾ, പസിലുകൾ, കലാസൃഷ്ടികൾ തുടങ്ങിയവയിൽ ഏർപ്പെടാൻ അവരെ സഹായിക്കുക . ഈ ഇതരമാർഗങ്ങൾ കുട്ടികൾക്ക് ആരോഗ്യകരവും ഒരേ സമയം വിദ്യാ സമ്പന്നവുമാകാം.

പെട്ടെന്നുള്ള നിയന്ത്രണങ്ങള്‍ കുട്ടികള്‍ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാക്കിയേക്കും. പകരം, സ്‌ക്രീന്‍ സമയം ക്രമേണ കുറയ്ക്കുന്നത് കുട്ടികളുടെ സ്വഭാവത്തില്‍ സുഗമമായ പരിവര്‍ത്തനത്തിന് സഹായിക്കും. ഈ പ്രക്രിയ കുട്ടിക്ക് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്ന സമയങ്ങളില്‍ മറ്റു കാര്യങ്ങളിലേക്ക് കുട്ടിയുടെ ശ്രദ്ധ തിരിക്കാം.