Connect with us

Malappuram

സ്‌നേഹനബി@1500: മഅ്ദിന്‍ റബീഅ് കാമ്പയിന്‍ ലോഗോ പ്രകാശനം നടത്തി

ഹിജ്‌റ എക്‌സ്‌പെഡിഷന്‍ നാളെ.

Published

|

Last Updated

പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന റബീഅ് കാമ്പയിനിന്റെ ലോഗോ പ്രകാശനം.

മലപ്പുറം | പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ 1500-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്‌നേഹനബി@1500 കാമ്പയിനിന്റെ ലോഗോ പ്രകാശനം നടത്തി. കാമ്പയിനിന്റെ ഭാഗമായി നാളെ (ജൂലൈ 19, ശനി) വൈകിട്ട് അഞ്ചിന് ഹിജ്‌റ എക്‌സപെഡിഷന്‍ നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഡോ. ഫാറൂഖ് നഈമി അല്‍ ബുഖാരി സെഷന് നേതൃത്വം നല്‍കും.

നിരവധി ഗവേഷണങ്ങള്‍ക്കും ഗഹനമായ പഠനങ്ങള്‍ക്കും ശേഷം പ്രവാചകരും സഹചാരികളും സഞ്ചരിച്ച വിശുദ്ധ മക്ക മുതല്‍ മദീന വരെയുള്ള പലായനത്തിന്റെ മാതൃകയില്‍ ലോകത്തെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുത്ത പഠിതാക്കള്‍ യാത്ര ചെയ്തിരുന്നു. ഈ യാത്രാനുഭവത്തിന്റെ ദൃഷ്യാവിഷ്‌കാരമാണ് ഹിജ്‌റ എക്‌സ്‌പെഡിഷനിലൂടെ സാധാരണക്കാരിലേക്കെത്തിക്കുന്നത്.

1,446 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യും അനുയായികളും അനുഭവിച്ച ഹിജ്‌റ യാത്രയുടെ ത്യാഗോജ്ജ്വലമായ ചരിത്രത്തിന്റെ ആധികാരികമായ സോഴ്‌സുകളെ മാത്രം അവലംബമാക്കിയുള്ള പ്രോഗ്രാമാണിത്. ഇന്ത്യയിലെ ആദ്യ പ്രസന്റേഷനാണ് മലപ്പുറം മഅ്ദിനില്‍ നടക്കുക. സഊദി അറേബ്യ, മലേഷ്യ, ഇന്തോനേഷ്യ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും.

ലോഗോ പ്രകാശന ചടങ്ങില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി ചാലിയം കരീം ഹാജി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ എം എന്‍ കുഞ്ഞഹമ്മദ് ഹാജി, കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ ഫിനാന്‍സ് സെക്രട്ടറി കെ വി തങ്ങള്‍ ഫറോക്ക്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ആനക്കര മൊയ്തീന്‍ ഹാജി, ഒളവട്ടൂര്‍ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, റൈസ്‌കോ അബൂബക്കര്‍ ഹാജി മംഗലാപുരം, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുക്കാര്‍ അലി സഖാഫി മേല്‍മുറി സംബന്ധിച്ചു. 1500-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.