Kerala
സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ്; പ്രീലിമിനറി പരീക്ഷ നാളെ
കേരള, തമിഴ്നാട്, കര്‍ണാടക, ലക്ഷദ്വീപ്, ജി.സി.സി രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ 3500 സെന്ററുകളില്‍ കാലത്ത് 10 മണി മുതല്‍ 12 മണി വരെയാണ് പരീക്ഷ നടക്കുന്നത്

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകൃത മദ്രസകളില്‍ സംഘടിപ്പിക്കുന്ന സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ ഒന്നാം ഘട്ടം പ്രിലിമിനറി പരീക്ഷ 2025 ഒക്ടോബര്‍ 18ന് ശനിയാഴ്ച നാളെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
കേരള, തമിഴ്നാട്, കര്‍ണാടക, ലക്ഷദ്വീപ്, ജി.സി.സി രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ 3500 സെന്ററുകളില്‍ കാലത്ത് 10 മണി മുതല്‍ 12 മണി വരെയാണ് പരീക്ഷ നടക്കുന്നത്. മൂന്നു മുതല്‍ പ്ലസ് ടു കൂടിയ ക്ലാസുകളിലെ രജിസ്റ്റര്‍ ചെയ്ത ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ പ്രിലിമിനറി പരീക്ഷക്ക് സന്നിഹിതരാവും.
60% മദ്റസാ വിഷയങ്ങളും 40% സ്‌കൂള്‍, പൊതുവിജ്ഞാനവും ഉള്‍പ്പെടുത്തി ഒബ്ജക്റ്റീവ് മാതൃകയിലുള്ള 50 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2025 നവംബര്‍ 29ന് മെയിന്‍ പരീക്ഷ സംഘടിപ്പിക്കുന്നതാണ്. മെയിന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങളും മെറിറ്റ് സര്‍ട്ടിഫിക്കറ്റും സ്‌കോളര്‍ഷിപ്പും നല്‍കുന്നതാണ്.
പ്രലിമിനറി പരീക്ഷയുടെ മാര്‍ക്കുകള്‍ ചീഫ് എക്സാമിനറുടെ നേതൃത്വത്തില്‍ 26-10-2026ന് മുമ്പായി മദ്റസാ സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ യഅ്ഖൂബ് ഫൈസി അധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ എ.കെ അബ്ദുല്‍ ഹമീദ് സാഹിബ്, സി.പി സൈതലവി മാസ്റ്റര്‍, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, മജീദ് കക്കാട്, അസീസ് ഫൈസി കാട്ടുകുളങ്ങര, മുഹമ്മദ് ഫസല്‍ മാസ്റ്റര്‍, സി എച്ച് അബ്ദുല്‍ കരീം ഹാജി മുതലായവര്‍ സംബന്ധിച്ചു.