Connect with us

From the print

സിറാജ് ദക്ഷിണ മേഖലാ പ്രചാരണ ക്യാമ്പയിൻ തുടങ്ങി

അഞ്ച് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള സംസ്ഥാന ശില്‍പ്പശാല സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ എ ത്വാഹാ മുസ്്ലിയാര്‍ കായംകുളം ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കോഴിക്കോട് | “നേരിന്റെ അക്ഷര വെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ സിറാജ് ദക്ഷിണ മേഖലാ പ്രചാരണ ക്യാമ്പയിനിന് കായംകുളം മജ്‌ലിസില്‍ പ്രൗഢ തുടക്കം. അഞ്ച് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള സംസ്ഥാന ശില്‍പ്പശാല സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ എ ത്വാഹാ മുസ്്ലിയാര്‍ കായംകുളം ഉദ്ഘാടനം ചെയ്തു.

മുസ്ത്വഫ കോഡൂര്‍, അബ്ദുര്‍റഹ്്മാന്‍ പടിക്കല്‍ വിഷയാവതരണം നടത്തി. ഡോ. എന്‍ ഇല്‍യാസ് കുട്ടി, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, റഫീഖ് അഹ്്മദ് സഖാഫി, സയ്യിദ് അബ്ദുന്നാസര്‍ തങ്ങള്‍ സംബന്ധിച്ചു. ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്നുള്ള കേരള മുസ്്ലിം ജമാഅത്ത് സംയുക്ത എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. ഈ മാസം ഒന്ന് മുതല്‍ അടുത്ത മാസം 31 വരെയാണ് ക്യാമ്പയിന്‍ കാലയളവ്. സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുന്നതോടെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂടും.

Latest