Connect with us

silver line project

സില്‍വര്‍ലൈന്‍ പദ്ധതി: കെ സുധാകരന് ബാലഗോപാലിന്റെ മറുപടി

2019ല്‍ റെയില്‍വേയില്‍ നിന്ന് ഇന്‍ -പ്രിന്‍സിപ്പല്‍ അപ്രൂവല്‍ ലഭിച്ചിരുന്നു

Published

|

Last Updated

തിരുവനന്തപുരം|  സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചെന്ന് പറഞ്ഞ് സര്‍ക്കാര്‍ കബളിപ്പിച്ചെന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ മറുപടി. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തില്‍ നിന്ന് കൃത്യമായ മറുപടി ലഭിച്ചിട്ടുണ്ടെന്നും 2019ല്‍ റെയില്‍വേയില്‍ നിന്ന് ഇന്‍ -പ്രിന്‍സിപ്പല്‍ അപ്രൂവല്‍ ലഭിച്ചിരുന്നെന്നും ബാലഗോപാല്‍ പറഞ്ഞു.

ധനമന്ത്രി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കെ സുധാകരന്റെ ആരോപണം തെറ്റാണ്. കല്ലിടല്‍ ഉള്‍പ്പെടെ നടത്തിയത് പാതയുടെ നിര്‍മാണമായി കാണരുത്. വളവ് കൂടിയ പാതയില്‍ വന്ദേഭാരത് ട്രെയിന്‍ പ്രായോഗികമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയെന്നും മന്ത്രി പറഞ്ഞു.

നേരത്തെ കെ റെയില്‍ പദ്ധതി പരിശോധിച്ച കേന്ദ്രത്തിന്റെ പച്ചക്കൊടി എവിടെയെന്ന് സുധാകരന്‍ ചോദിച്ചിരുന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇതിന് മറുപടി നല്‍കണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് നിലപാട് വ്യക്തമാണ്. പദ്ധതിക്ക് കോണ്‍ഗ്രസ് എതിരല്ല ഗുണകരമെന്ന് ബോധ്യപ്പെടുത്താനാണ് പറയുന്നതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.