Connect with us

National

രാജ്യത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; 24 മണിക്കൂറിനിടെ 1270 കേസുകള്‍ മാത്രം

നിലവില്‍ രാജ്യത്ത് 16,187 സജീവ കൊവിഡ് കേസുകള്‍ മാത്രമാണുള്ളത്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് കൊവിഡ് കേസുകളില്‍ വലിയ കുറവെന്ന് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1270 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,30,19,453 ആയി. സജീവ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 16,187 സജീവ കൊവിഡ് കേസുകള്‍ മാത്രമാണുള്ളത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ 0.04 ശതമാനമാണ് ഇത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 554 പേരാണ് കൊവിഡ് മുക്തരായത്. ദേശീയ കൊവിഡ് മുക്തി നിരക്ക് 98.75 ശതമാനമാണ്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.25 ശതമാനമാണ്. ഈ ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 0.29 ശതമാനവുമാണ്.

കേരളത്തില്‍ ഇന്നലെ 346 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍ 10, പാലക്കാട് 10, മലപ്പുറം 8, വയനാട് 6, കാസര്‍കോട് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

 

---- facebook comment plugin here -----

Latest