Kerala
സിദ്ധാര്‍ഥിന്റെ മരണം: ഡീന്‍ ഡോ.എം കെ നാരായണന് തരം താഴ്ത്തലോടുകൂടിയ സ്ഥലംമാറ്റം;അസിസ്റ്റന്റ് വാര്‍ഡനെതിരേയും നടപടി
എം കെ നാരായണനെ മണ്ണുത്തി വെറ്ററിനറി കോളജിലേക്കും കാന്തനാഥനെ തിരുവാഴാംകുന്ന് പൗള്‍ട്രി കോളജിലേക്കുമാണ് സ്ഥലം മാറ്റുന്നത്

കല്‍പ്പറ്റ | വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഡീന്‍ ഡോ.എം കെ നാരായണന് തരംതാഴ്ത്തലോടുകൂടിയ സ്ഥലംമാറ്റം. ഡീന്‍ പദവിയില്‍ നിന്ന് ഡോ.എം കെ.നാരായണനെ തരംതാഴ്ത്തി പ്രൊഫസറായി സ്ഥലം മാറ്റി നിയമിക്കാനാണ് തീരുമാനം.അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥനെയും സ്ഥലം മാറ്റി. ഇദ്ദേഹത്തിന്റെ രണ്ടു വര്‍ഷത്തെ പ്രമോഷന്‍ തടയും. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇരുവരുടെയും വാദം കേട്ട ശേഷമാണ് നടപടി
എം കെ നാരായണനെ മണ്ണുത്തി വെറ്ററിനറി കോളജിലേക്കും കാന്തനാഥനെ തിരുവാഴാംകുന്ന് പൗള്‍ട്രി കോളജിലേക്കുമാണ് സ്ഥലം മാറ്റുന്നത്. നാരായണനെ തരം താഴ്ത്താനും മൂന്നുവര്‍ഷത്തേക്ക് ഭരണപരമായ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.
2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ഥനെ പൂക്കോട് വെറ്ററിനറി കോളജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.