National
ചെന്നൈയിൽ കുടുംബതർക്കം പരിഹരിക്കാനെത്തിയ എസ് ഐയെ വെട്ടിക്കൊന്നു
ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം

ചെന്നൈ | കുടുംബതർക്കം അന്വേഷിക്കാനെത്തിയ എസ് ഐയെ വെട്ടിക്കൊന്നു. തമിഴ്നാട് പോലീസ് സ്പെഷ്യൽ സബ് ഇൻസ്പെക്ടർ എം ഷൺമുഖവേലാണ് (57) ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. എ ഐ എ ഡി എം കെ. എം എൽ എ. സി മഹേന്ദ്രന്റെ ഉടമസ്ഥതയിൽ തിരുപ്പൂർ ജില്ലയിലെ ഗുഡിമംഗലത്തുള്ള ഫാമിലാണ് സംഭവം.
ഗുഡിമംഗലത്തിനടുത്തുള്ള മൂങ്ങിൽതൊഴുവിൽ താമസിക്കുന്ന മൂർത്തി, മക്കളായ മണികണ്ഠൻ, തങ്കപാണ്ടി എന്നിവരാണ് കൊലപാതകം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. സംഭവശേഷം ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ തുടങ്ങി.
എം എൽ എയുടെ ഫാമിലാണ് മൂർത്തി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഇന്നലെ രാത്രി 11 മണിയോടെ മൂർത്തിയും ഇളയ മകൻ തങ്കപാണ്ടിയും തമ്മിൽ മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടായതായും ഇതിനിടെ തങ്കപാണ്ടി പിതാവിനെ ആക്രമിച്ചുപരുക്കേൽപ്പിച്ചതായുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തത്.