Uae
ഷാർജ; പ്രസാധക സമ്മേളനത്തിൽ വിപണിയിലെ മാറ്റം ചർച്ച ചെയ്യും
ലോകമെമ്പാടുമുള്ള പ്രസാധക പ്രൊഫഷണലുകളെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനമാണിത്.

ഷാർജ| ഷാർജ പുസ്തകോത്സവത്തിന് മുന്നോടിയായി നവംബർ രണ്ട് മുതൽ നാല് വരെ നടക്കുന്ന പ്രസാധക സമ്മേളനത്തിൽ ആഗോള വിപണികളിലെ മാറ്റങ്ങൾ, പകർപ്പവകാശം, ഉത്പാദനം, വിതരണം, ബിസിനസ് മോഡലുകൾ എന്നിവയെ എ ങ്ങനെ പുനർനിർമിക്കുന്നുവെന്ന് പരിശോധിക്കുമെന്ന് എസ് ബി എയിലെ പ്രൊഫഷണൽ കോൺഫറൻസുകളുടെ ജനറൽ കോർഡിനേറ്റർ മൻസൂർ അൽ ഹസ്സാനി പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രസാധക പ്രൊഫഷണലുകളെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനമാണിത്.
ഷാർജ എക്‌സ്‌പോ സെന്ററിൽ ഷാർജ ബുക്ക് അതോറിറ്റി (എസ് ബി എ) സംഘടിപ്പിക്കുന്ന ഈ പരിപാടി, വിവർത്തനം ചെയ്ത ഉള്ളടക്കം വളർത്തുന്നതിന് കൂടിയുള്ളതാണ്. ഡിജിറ്റൽ പ്രസിദ്ധീകരണം, ഓഡിയോബുക്കുകൾ, മറ്റ് ഉയർന്നുവരുന്ന ഫോർമാറ്റുകൾ എന്നിവയുടെ സ്വാധീനം വിലയിരുത്തുകയും ചെയ്യും.
കേസ് പഠനങ്ങളിലൂടെയും കേന്ദ്രീകൃത ചർച്ചകളിലൂടെയും പ്രമുഖ പ്രസാധകരിൽ നിന്നും സാംസ്‌കാരിക സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രവർത്തന മാതൃകകൾ സമ്മേളനം അവതരിപ്പിക്കും. ഡിജിറ്റൽ ഫോർമാറ്റുകളുടെയും ബഹുഭാഷാ വിപണികളുടെയും ആവശ്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് പരിശോധിക്കും. 32 ശിൽപ്പശാലകൾ, പകർപ്പവകാശ ഉറപ്പാക്കൽ എന്നിവ ഉണ്ടാകും.