Connect with us

UAE

വെയർഹൗസ് പെർമിറ്റുകൾക്ക് ഏകീകൃത നയം പ്രഖ്യാപിച്ച് ഷാർജ

വെയർഹൗസ് അപകടങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്

Published

|

Last Updated

ഷാർജ|ഷാർജയിലെ വെയർഹൗസുകളുടെ പ്രവർത്തനം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിനായി പെർമിറ്റുകൾ നൽകുന്നതിന് ഏകീകൃത നയം പ്രഖ്യാപിച്ച് ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ. ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വിവിധ സർക്കാർ വകുപ്പുകളുടെ നടപടിക്രമങ്ങൾ ഏകീകരിച്ചും വിവരങ്ങൾ പങ്കുവെച്ചും വെയർഹൗസ് പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പുതിയ നയത്തിലൂടെ സാധിക്കും. വാണിജ്യ, വ്യവസായ വെയർഹൗസുകളിലെ നിയമലംഘനങ്ങൾ തടയുന്നതിനുള്ള കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടും യോഗം വിലയിരുത്തി. കഴിഞ്ഞ മൂന്ന് വർഷത്തെ അപേക്ഷിച്ച് 2026-ന്റെ ആദ്യ പകുതിയിൽ വെയർഹൗസുകളിലെ തീപ്പിടിത്തങ്ങളിൽ വൻ കുറവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സാമൂഹിക പരിചരണം ലഭിക്കാത്തവർക്കായുള്ള സ്ഥിരം സമിതിയുടെ 2025-ലെ വാർഷിക റിപ്പോർട്ടും കൗൺസിൽ വിലയിരുത്തി. കഴിഞ്ഞ വർഷം ചേർന്ന 50 യോഗങ്ങളിലായി 680-ലധികം തീരുമാനങ്ങളാണ് സമിതി കൈക്കൊണ്ടത്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സംരക്ഷണം നൽകുന്നതിനുമായി ഹെൽപ്പ് ലൈൻ വഴി 3,648 പരാതികൾ ലഭിച്ചതായും യോഗം വ്യക്തമാക്കി.

Content Highlights:
Sharjah Executive Council announced a unified policy for issuing warehouse permits to enhance safety and efficiency. Chaired by Crown Prince Sheikh Sultan bin Muhammad Al Qasimi, the meeting noted a significant drop in warehouse fires in 2026. The council also reviewed social care reports.

 

Latest