Kerala
വിവാഹച്ചടങ്ങിൽ ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റു
വാർത്ത നൽകിയതുമായി ബന്ധപ്പെട്ട വിവാദം

തൊടുപുഴ | മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് വിവാഹച്ചടങ്ങിൽ വെച്ച് മർദനമേറ്റു. സന്ധ്യക്ക് തൊടുപുഴ മങ്ങാട്ടുകവലക്കടുത്താണ് സംഭവം. പോലീസെത്തി ഷാജനെ പരുക്കുകളോടെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്ത നൽകിയതുമായി ബന്ധപ്പെട്ട വിവാദമാണ് തർക്കത്തിനിടയാക്കിയത്.
വാഹനം തടഞ്ഞ് നിർത്തി മൂന്ന് പേർ മർദിച്ചെന്നാണ് പറയുന്നത്. മൂക്കിൽ നിന്നുൾപ്പെടെ രക്തം വാർന്ന അവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
---- facebook comment plugin here -----