Connect with us

National

മര്‍ഹൂം ശാന്തപുരം ശാഹുല്‍ ഹമീദ് ബാഖവിക്ക് ഡല്‍ഹിയില്‍ സ്മാരകമുയരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ അന്തര്‍ദേശീയ വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലയില്‍ നിസ്തുല സാന്നിധ്യമായിരുന്ന മര്‍ഹൂം ശാന്തപുരം ശാഹുല്‍ ഹമീദ് ബാഖവിക്ക് ഡല്‍ഹി ത്വയ്ബ ഹെറിറ്റേജിന് കീഴില്‍ സ്മാരകം ഉയരുന്നു. ഡല്‍ഹി എന്‍ സി ആറിലെ ലോണിയില്‍ 12,000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന മര്‍ഹൂം ശാഹുല്‍ ഹമീദ് ബാഖവി മെമ്മോറിയല്‍ റിസര്‍ച്ച് സെന്ററില്‍ വില്ലേജ് എജ്യുക്കേഷന്‍ കോര്‍ഡിനേഷന്‍ സെന്റര്‍, റിസര്‍ച്ച് സെന്റര്‍, ഐ ഇ ബി ഐ സോണല്‍ ഓഫീസ്, മോഡല്‍ മദ്‌റസ, ട്രെയ്‌നിങ് സെന്റര്‍, മുസാഫര്‍ ഖാന, കോണ്‍ഫറന്‍സ് ഹാള്‍, ഇമാം റബ്ബാനി ഫിനിഷിങ് സ്‌കൂള്‍, മസ്ജിദ്, ലൈബ്രറി തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തും.

പദ്ധതി പ്രഖ്യാപനം ഡല്‍ഹിയില്‍ നടന്ന ശാഹുല്‍ ഹമീദ് ബാഖവി അനുസ്മരണ പരിപാടിയില്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിച്ചു. ഡോ. അബ്ദുല്‍ ഖാദര്‍ ഹബീബി ഒരു സ്‌ക്വയര്‍ ഫീറ്റ് നിര്‍മാണത്തിനുള്ള 1,500 രൂപ നല്‍കി തുടക്കം കുറിച്ചു. അഡ്വ. തന്‍വീര്‍, സ്വാദിഖ് നൂറാനി, ശാഫി നൂറാനി, അഡ്വ. സിദ്ദീഖ്, അഡ്വ. ദിലീപ് അബ്ദുലത്വീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഉത്തരേന്ത്യയില്‍ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡല്‍ഹി ത്വയ്ബ ഹെറിറ്റേജാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. പദ്ധതിയില്‍ പങ്കാളിയാവാന്‍ വിളിക്കുക: ശാഫി നൂറാനി ഡല്‍ഹി 9400400074