Kerala
ടൈല്‍സ് ജോലിക്കിടെ മെഷീനില്‍ നിന്നും ഷോക്കേറ്റ് മുന്‍ പഞ്ചായത്ത് അംഗം മരിച്ചു
നിലമേല്‍ വലിയവഴി രണ്ടാംവാര്‍ഡില്‍ മുന്‍ മെമ്പറായിരുന്നു വിനോദ് ബാലന്‍.
കൊല്ലം | സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു. നിലമേല്‍ കൈതോടു വെള്ളരി പ്ലാവിളവീട്ടില്‍ വിനോദ് ബാലന്‍ (38) ആണ് മരിച്ചത്.നിലമേല്‍ എംഎംഎച്ച്എസിലെ ടൈല്‍സ് ജോലിക്കിടെ മെഷീനില്‍ നിന്ന് വിനോദ് ബാലന് ഷോക്കേല്‍ക്കുകയായിരുന്നു.
ഷോക്കേറ്റ ഉടനെ യുവാവിനെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നിലമേല്‍ വലിയവഴി രണ്ടാംവാര്‍ഡില്‍ മുന്‍ മെമ്പറായിരുന്നു വിനോദ് ബാലന്‍.
---- facebook comment plugin here -----






