Kerala
കാനനപാതയിലെ പരിശോധന; ശബരിമല തീര്‍ഥാടകനില്‍ നിന്നും 100 ഗ്രാം കഞ്ചാവ് പിടികൂടി
പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്
കോട്ടയം | ശബരിമല കാനനപാതയില്‍ വെച്ച് തീര്‍ഥാടകന്റെ കയ്യില്‍ നിന്നും കഞ്ചാവ് പിടികൂടി. തമിഴ്നാട് മധുര സ്വദേശി നാഗരാജിന്റെ (23) കയ്യില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. 100 ഗ്രാം കഞ്ചാവാണ് പിടികൂടിയത്
പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. നാഗരാജനെ വനംവകുപ്പ് പോലീസിന് കൈമാറി
---- facebook comment plugin here -----






