Saudi Arabia
സഊദി-യുഎഇ തര്‍ക്കം രൂക്ഷം; യെമനിലെ ഏദന്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം നിര്‍ത്തിവച്ചു
ഏദന്‍ വിമാനത്താവളത്തിലെ ടെര്‍മിനലില്‍ നിരവധി യാത്രക്കാരാണ് ഇതേ തുടര്‍ന്ന് കുടുങ്ങി കിടക്കുന്നത്
സന്‍ആ | യമനില്‍ സഊദി-യുഎഇ തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏദന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവച്ചു
ഹൂത്തി നിയന്ത്രണത്തിന് പുറത്തുള്ള യെമന്റെ ചില ഭാഗങ്ങളിലേക്കുള്ള പ്രധാന അന്താരാഷ്ട്ര കവാടമായ ഏദന്‍ വിമാനത്താവളത്തിലെ ടെര്‍മിനലില്‍ നിരവധി യാത്രക്കാരാണ് ഇതേ തുടര്‍ന്ന് കുടുങ്ങി കിടക്കുന്നത്. അതെ സമയം യുഎഇക്ക് പുറത്തുള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളും തമ്മിലുള്ള വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് യെമന്‍ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ മാസം അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരില്‍ നിന്ന് തെക്കന്‍ യെമന്റെ വലിയൊരു ഭാഗം പിടിച്ചെടുത്ത സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിനെ (എസ്ടിസി) യുഎഇ പിന്തുണയ്ക്കുന്ന നീക്കത്തെ സഊദി അറേബ്യ ഒരു ഭീഷണിയായി കണക്കാക്കിയതോടെയാണ് രണ്ട് ഗള്‍ഫ് ശക്തികള്‍ക്കിടയില്‍ ഏറ്റവും വലിയ പ്രതിസന്ധിക്ക് ഉടലെടുത്തും വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ കാരണമായതും






