Connect with us

National

തമിഴ്‌നാട്ടില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് തീ കൊളുത്തി കൊലപ്പെടുത്തി

ദമ്പതികള്‍ ഉറങ്ങിക്കിടക്കവെ വീട് പുറത്തുനിന്നു പൂട്ടിയശേഷം, തീയിടുകയായിരുന്നുവെന്നാണു  പ്രാഥമിക നിഗമനം

Published

|

Last Updated

ചെന്നൈ |  തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ദമ്പതികളെ വീട്ടില്‍ പൂട്ടിയിട്ട ശേഷം വീടിന് തീ കൊളുത്തി കൊലപ്പെടുത്തി. തിരുവള്ളൂര്‍ സെങ്കം സ്വദേശികളായ ശക്തിവേല്‍, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.ദമ്പതികള്‍ ഉറങ്ങിക്കിടക്കവെ വീട് പുറത്തുനിന്നു പൂട്ടിയശേഷം, തീയിടുകയായിരുന്നുവെന്നാണു  പ്രാഥമിക നിഗമനം

പാട്ടത്തിനായെടുത്ത മൂന്നേക്കര്‍ കൃഷി ഭൂമിയോട് ചേര്‍ന്ന ഷെഡിലായിരുന്നു ശക്തിവേലും ഭാര്യ അമൃതവും ഉറങ്ങിയത്. പുലര്‍ച്ചെയോടെ, വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഷെഡില്‍ നിന്ന് ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യഭാര്യയും മക്കളും ബെംഗളൂരുവിലാണ്. അമൃതം ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന ആളാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ശക്തിവേലിനൊപ്പം താമസം തുടങ്ങിയത്

 

---- facebook comment plugin here -----

Latest