Connect with us

Kerala

ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ കേസ്; 11 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

ബ്ലോക്ക് ഭാരവാഹികള്‍ അടക്കമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കോഴിക്കോട്| വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ബ്ലോക്ക് ഭാരവാഹികള്‍ അടക്കമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. ടൗണ്‍ഹാളിന് സമീപം എംപിയുടെ കാര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു.

തുടര്‍ന്ന് ഷാഫി പറമ്പില്‍ കാറില്‍ നിന്ന് പുറത്തിറങ്ങി പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി. വാഗ്വാദം അഞ്ചു മിനിറ്റോളം നീണ്ടു. കെ കെ രമ എംഎല്‍എ മുന്‍കൈയെടുത്ത് വടകര ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് തിരിച്ചു പോകുമ്പോഴാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഷാഫിയുടെ കാറിനു മുന്നിലേക്ക് ചാടി വീണത്.

 

 

---- facebook comment plugin here -----

Latest