Kerala
ലൈംഗികാതിക്രമ കേസ്; 24കാരിയുടെ പരാതിയിൽ മുൻ ഡിഎംഒ അറസ്റ്റിൽ
ക്ലിനിക്കിൽ എത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

പാലാ| ലൈംഗിക അതിക്രമ കേസിൽ മുൻ ഡിഎംഒ അറസ്റ്റിൽ. പാലാ സ്വദേശി പി എൻ രാഘവനാണ് അറസ്റ്റിലായത്. ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് പാലാ പോലീസിൻ്റെ നടപടി. ക്ലിനിക്കിൽ എത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.
സർക്കാർ ഡോക്ടർമാരുടെ സംഘടനയുടെ മുൻ അധ്യക്ഷനാണ് എഴുപതുകാരനായ രാഘവൻ.
ഇയാളെ വൈകീട്ട് കോടതിയിൽ ഹാജരാക്കും.
---- facebook comment plugin here -----