Connect with us

ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ ഭാവിക്കുമേല്‍ ഇരുട്ടു പരക്കുമ്പോള്‍ പരമോന്നത നീതിപീഠത്തില്‍ പ്രതീക്ഷയുടെ പ്രകാശം പ്രത്യക്ഷമാവുന്ന വിധം കോടതികളില്‍ നിന്നു വെളിച്ചം പ്രത്യക്ഷമാവുന്നു.

 

 രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നിയമം സുപ്രീംകോടതി താല്‍കാലികമായി മരവിപ്പിക്കുകയും പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത് തടയുകയും ചെയ്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേ വിധി ഏറെ പ്രശംസിക്കപ്പെടുകയാണ്.

രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുതസംബന്ധിച്ച  കേന്ദ്രത്തിന്റെ നിലപാടു തള്ളിയാണു കോടതിയുടെ നീക്കം. 

രാജ്യദ്രോഹനിയമ പ്രകാരം പുതിയ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.

വീഡിയോ കാണാം

---- facebook comment plugin here -----

Latest