Connect with us

Kerala

പാലക്കാട് ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു; പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Published

|

Last Updated

പാലക്കാട് | പാലക്കാട് യാക്കര ജംങ്ഷനില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു.
കടുന്തുരുത്തി സ്വദേശി തോട്ടത്തില്‍ വീട്ടില്‍ സംഗീത യാണ് മരിച്ചത്.35 വയസായിരുന്നു.ഇന്ന് രാവിലെയാണ് സംഭവം. കോട്ടമൈതാനത്തിനടുത്ത് ബേക്കറി ജീവനക്കാരിയാണ് സംഗീത. ജോലിക്കായി കടയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

യാക്കര ജങ്ഷനില്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്ന സ്വകാര്യ ബസിനെ യുവതി മറികടക്കാന്‍ ശ്രമിക്കവെ ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുകയും സ്‌കൂട്ടറില്‍ തട്ടുകയുമായിരുന്നു. ബസിനടിയിലേക്ക് തെറിച്ച് വീണ സംഗീതയുടെ ശരീരത്തിലൂടെ പിന്‍ചക്രം കയറിയിറങ്ങുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Latest