Connect with us

Uae

അബൂദബിയില്‍ സ്‌കൂളുകള്‍ വിദൂര പഠനത്തോടെ പുനരാരംഭിച്ചു

Published

|

Last Updated

അബുദബി  | അബുദബി എമിറേറ്റിലെ സ്‌കൂളുകള്‍ വിദൂര പഠനത്തോടെ രണ്ടാം ടേം പുനരാരംഭിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ പരിചിതമായതിനാല്‍ സ്‌കൂളിന്റെ ആദ്യ ദിവസം സുഗമമായി പ്രവര്‍ത്തിച്ചതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അഭിപ്രായപ്പെട്ടു. കൊവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും കുറഞ്ഞ അണുബാധ നിരക്ക് നിലനിര്‍ത്തുന്നതിനുമുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായും അബുദബി അടിയന്തിര ദുരന്ത നിവാരണ അതോറിറ്റി അബുദബിയിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലും രണ്ടാഴ്ചത്തേക്ക് വിദൂര പഠനം തുടരുമെന്ന് അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്കുള്ള തിരിച്ചുവരവ് തന്റെ സ്‌കൂളില്‍ ഇതുവരെ നന്നായി നടന്നിട്ടുണ്ടെന്ന് അല്‍ ബാഹ്യയിലെ അല്‍ ബസ്മ ബ്രിട്ടീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആലിസണ്‍ മക്ഡൊണാള്‍ഡ് പറഞ്ഞു.

സീസോ, ഗൂഗിള്‍ ക്ലാസ്‌റൂം എന്നിവക്കൊപ്പം ഞങ്ങളുടെ പ്രാഥമിക വിദ്യാര്‍ത്ഥികള്‍ക്കായി മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത പാഠങ്ങള്‍ കൂടാതെ തത്സമയ പാഠങ്ങളും റെക്കോര്‍ഡ് ചെയ്താ പാഠങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു അവര്‍ പറഞ്ഞു. മുഴുവന്‍ സമയവും മുഖാമുഖ പഠനത്തിനായി മടങ്ങുന്നതിന് മുമ്പ് കുട്ടികളെ പുതിയ ഷെഡ്യൂള്‍ പരിചയപ്പെടുത്തുന്നതിനായി സ്‌കൂള്‍ അതിന്റെ പുതിയ പ്രവൃത്തി സമയം, ടൈംടേബിള്‍, പ്രവൃത്തി ആഴ്ച എന്നിവ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മാതാപിതാക്കളുടെ എല്ലാ ആശയക്കുഴപ്പങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇടയില്‍, സമയബന്ധിതവും ആവശ്യമായ തയ്യാറെടുപ്പുകളും കാരണം സ്‌കൂളിലെ ആദ്യ ദിനം നന്നായി പോയതായി അബുദബി ഇസ്ലാമിയ ഇംഗ്ലീഷ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സല്‍മാന്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. പുതുവര്‍ഷത്തിന്റെ ആവേശത്തോടെ ഞങ്ങളുടെ സ്‌കൂള്‍ ഇന്ന് വീണ്ടും തുറന്നിരിക്കുന്നു, പക്ഷേ വിദ്യാര്‍ഥികളെ ശാരീരികമായി സ്വാഗതം ചെയ്യാത്തതിന്റെ ചെറിയ നിരാശയുമുണ്ട് അദ്ദേഹം പറഞ്ഞു

 

Latest