Connect with us

Kerala

രാഷ്ട്രപതിക്കെതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം; യുവാവിനെതിരെ കേസ്

അടൂര്‍ കുന്നിട അനില്‍ ഭവനത്തില്‍ അനില്‍കുമാര്‍ (41)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അവഹേളിക്കുന്ന തരത്തില്‍ അസഭ്യം നിറഞ്ഞ കമന്റിട്ടെന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍ കുന്നിട അനില്‍ ഭവനത്തില്‍ അനില്‍കുമാര്‍ (41)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഏനാദിമംഗലം, കുന്നിട മല്ലികനിവാസില്‍ പ്രവീണ്‍കുമാറിന്റെ പരാതിയിലാണ് പോലീസ് നടപടി. ഏനാത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എ അനൂപ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തെ സൂചിപ്പിച്ച് ‘ഭാരതത്തില്‍ സ്വന്തമായി പോസ്റ്റല്‍ പിന്‍കോഡുളള രണ്ടു സുപ്രധാന ശക്തികള്‍ തമ്മില്‍ നാളെ കണ്ടുമുട്ടുന്നു’ എന്ന കമന്റോടെ സന്തോഷ് കുമാരന്‍ ഉണ്ണിത്താന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെയായാണ് അസഭ്യ കമന്റ് പോസ്റ്റ് ചെയ്തത്.