From the print
ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസാകും
ശിപാര്‍ശക്കത്ത് കേന്ദ്ര സര്‍ക്കാറിന് കൈമാറി. അടുത്ത മാസം 23ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് ജസ്റ്റിസിനെ ശിപാര്‍ശ ചെയ്തത്.
ന്യൂഡല്‍ഹി | സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ നിര്‍ദേശിച്ച് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി. ഇതുസംബന്ധിച്ചുള്ള ശിപാര്‍ശക്കത്ത് കേന്ദ്ര സര്‍ക്കാറിന് കൈമാറി. അടുത്ത മാസം 23ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ചീഫ് ജസ്റ്റിസിനെ ശിപാര്‍ശ ചെയ്തത്. പിന്‍ഗാമി ആരാകണമെന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസില്‍ നിന്ന് കഴിഞ്ഞ ദിവസം അഭിപ്രായം തേടിയിരുന്നു.
സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിന്റ ശിപാര്‍ശ അനുസരിച്ചാണ് പുതിയ ചീഫ് ജസ്റ്റിസിനെ തിരഞ്ഞെടുക്കുന്നത്. ശിപാര്‍ശ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയാല്‍ നവംബര്‍ 24ന് ജസ്റ്റിസ് സൂര്യകാന്ത് 53ാമത് ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കും. 2027 ഫെബ്രുവരി ഒമ്പത് വരെ കാലാവധിയുണ്ട്.
2018 ഒക്ടോബര്‍ അഞ്ചിനാണ് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റത്. 2019 മേയ് 24ന് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നിലവില്‍ സുപ്രീം കോടതി ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ്.


