Kerala
പി എം ശ്രീ; ബുധനാഴ്ച യു ഡി എസ് എഫ് പഠിപ്പ് മുടക്ക്
യു ഡി എസ് എഫ് സമരത്തിലേക്ക് എ ഐ എസ് എഫിനെ കൊണ്ടുവരാന്‍ കഴിയുമോ എന്ന ആലോചനയും നടക്കുന്നുണ്ട്
തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ സംസ്ഥാനത്ത് ബുധനാഴ്ച പഠിപ്പ് മുടക്കും. 29 നു യു ഡി എസ് എഫ് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും ജില്ല ആസ്ഥാനങ്ങളില്‍ പ്രതിഷേധവും നടത്തും.
ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന യു ഡി എസ് എഫ് യോഗത്തിലാണ് തീരുമാനം. നാളെ ജില്ലകളില്‍ അടിയന്തര യു ഡി എസ് എഫ് യോഗം നടക്കും. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച സംഭവത്തില്‍ സി പി ഐയും ഇടഞ്ഞ് നില്‍ക്കുകയാണ്. സി പി ഐയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല.
സി പി ഐ മന്ത്രിമാര്‍ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. സി പി ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ ഐ എസ് എഫും സര്‍ക്കാറിനെതിരെ സമരത്തിലാണ്. യു ഡി എസ് എഫ് സമരത്തിലേക്ക് എ ഐ എസ് എഫിനെ കൊണ്ടുവരാന്‍ കഴിയുമോ എന്ന ആലോചനയും നടക്കുന്നുണ്ട്.


