Qatar
ഖത്വര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി സഊദി ധനമന്ത്രി
സാമ്പത്തിക ബന്ധങ്ങളും സഹകരണ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ദോഹ | സഊദി സഊദി ധനകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫാദില്‍ അല്‍ ഇബ്റാഹിം ഖത്വര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി. വികസിത രാജ്യങ്ങളുമായി ബന്ധപ്പെട്ട അഞ്ചാമത് യു എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി ഖത്വറിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളും സഹകരണ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
വികസിത രാജ്യങ്ങളുമായി ബന്ധപ്പെട്ട അഞ്ചാമത് യുണൈറ്റഡ് നേഷന്‍സിന്റെ ഫോറത്തില്‍ രാജ്യത്തിന്റെ പ്രതിനിധി സംഘം വിവിധ സെഷനുകളിലും ഉന്നതതല യോഗങ്ങളിലും പങ്കെടുക്കും. സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യങ്ങളാണ് ഈ വര്‍ഷത്തെ ഉച്ചകോടിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
വിദേശകാര്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, സഊദി ഫണ്ട് ഫോര്‍ ഡെവലപ്മെന്റ്, യെമന്‍ വികസന പ്രോഗ്രാം, കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.