Connect with us

Nipah virus

ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ല

25 ആടുകളുടേയും അഞ്ച് വവ്വാലുകളുടേയും സ്രവ പരിശോധന ഫലമാണ് നെഗറ്റീവായത്‌

Published

|

Last Updated

കോഴിക്കോട് | നിപ ബാധിച്ച് മരിച്ച കുട്ടിയുടെ നാടായ ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തല്‍. ഇവിടെ നിന്ന് ശേഖരിച്ച് 25 ആടുകളുടേയും അഞ്ച് വവ്വാലുകളുടേും സ്രവ പരിശോധന ഫലമാണ് നെഗറ്റീവായാണ്. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുന്നത്. മരിച്ച കുട്ടിയുടെ വീട്ടിലെ രണ്ട് ആടുകളുടെ സ്രവവും നെഗറ്റീവായതില്‍പ്പെടും.

പൂനൈയില്‍ നിന്ന് എത്തിയ സംഘം ശേഖരിച്ച വവ്വാലുകളുടെ സ്രവ സാമ്പിളുകളുടെ ഫലവും വനംവകുപ്പ് ശേഖരിച്ച കാട്ടുന്നികളുടെ സ്രവ സാമ്പിളുകളുടെ ഫലവും ഇനി പുറത്തുവരാനുണ്ട്. ഈ സ്രവ സാമ്പിളുകളും ഭോപ്പാലിലെ ലാബിലാണ് പരിശോധിക്കുന്നത്.
മരിച്ച കുട്ടിയുടെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലടക്കം നിപയുടെ സാന്നിധ്യമില്ലെന്നത് ആരോഗ്യ രോഗത്ത് വലിയ ആശ്വാസം നല്‍കുന്നത്. കുട്ടിയുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കമുള്ളവരുടെ ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവാണ്. നിപ രോഗ വ്യാപനം നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

 

 

Latest