Connect with us

Kerala

ശമ്പള വിതരണം: കെ എസ് ആര്‍ ടി സിക്ക് അടിയന്തര സഹായമായി 50 കോടി

ശമ്പള വിതരണത്തിന് കെ എസ് ആര്‍ ടി സിക്ക് 50 കോടി ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പണം അനുവദിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിക്ക് അടിയന്തര സഹായമായി സര്‍ക്കാര്‍ 50 കോടി അനുവദിച്ചു. ശമ്പള വിതരണത്തിന് കെ എസ് ആര്‍ ടി സിക്ക് 50 കോടി ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പണം അനുവദിച്ചത്. ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശികക്ക് പകരം വൗച്ചറും കൂപ്പണും നല്‍കണമെന്നും ആറാം തീയതിക്ക് മുമ്പ് ഇത് വിതരണം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, മാവേലി സ്റ്റോര്‍, കണ്‍സ്യൂമര്‍ഫെഡ് ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളുടെ കൂപ്പണുകളാണ് നല്‍കേണ്ടത്. കൂപ്പണ്‍ സ്വീകരിക്കാത്തവരുടെ ശമ്പളം കുടിശ്ശികയായി നിലനിര്‍ത്തണം.

 

Latest