Kerala
പൂക്കോട് വെറ്ററിനറി കോളജിലെ ശമ്പള പ്രതിസന്ധി; അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളം ലഭിച്ചു
എന്നാല്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനായില്ല.

വയനാട്|പൂക്കോട് വെറ്ററിനറി കോളജിലെ ശമ്പള പ്രതിസന്ധിയില്‍ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളം ലഭിച്ചു. എന്നാല്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനായില്ല. ഇന്നലെ രാത്രിയാണ് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിയത്. നൂറോളം വരുന്ന ജീവനക്കാര്‍ക്കാണ് നിലവില്‍ ശമ്പളം കിട്ടാതിരിക്കുന്നത്.
ശമ്പളത്തിനായി രണ്ടരക്കോടി അധികമായി നല്‍കിയിട്ടുണ്ട്. വരും മാസങ്ങളിലും ശമ്പള പ്രതിസന്ധി തുടരാന്‍ സാധ്യതയുണ്ട്.
---- facebook comment plugin here -----