Uae
സഈദ് ബിന്‍ അഹമ്മദ് അല്‍ ഉതൈബ അന്തരിച്ചു
കേരളവുമായും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം ഉസ്താദുമായും ഏറെ അടുപ്പം കാണിച്ച വ്യക്തിത്വമായിരുന്നു.

അബൂദബി | അബൂദബിയിലെ പൗരപ്രമുഖന്‍ സഈദ് ബിന്‍ അഹമ്മദ് ബിന്‍ ഖലഫ് അല്‍ ഉതൈബ ഇന്ന് അന്തരിച്ചു. 108 വയസ്സായിരുന്നു. യു എ ഇയുടെ സാമ്പത്തിക നവോത്ഥാനത്തിനുള്ള മികച്ച സംഭാവന നല്‍കിയ വ്യക്തിത്വമായി അദ്ദേഹം 1971 മുതല്‍ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഫെഡറേഷന്‍ ഓഫ് എമിറേറ്റ്സ് ചേമ്പേഴ്സിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
സയീദ് ബിന്‍ അഹമ്മദ് അല്‍ ഒതൈബ എമിറേറ്റ്സ് കൈവരിച്ച സാമ്പത്തിക നവോത്ഥാനത്തിനുള്ള ആദ്യ നിര്‍മാണ ബ്ലോക്കിന് സംഭാവന നല്‍കി. കേരളവുമായും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം ഉസ്താദുമായും ഏറെ അടുപ്പം കാണിച്ച വ്യക്തിത്വമായിരുന്നു.
1916-ല്‍ അബൂദബിയിലെ ഫരീജ് അല്‍ ദഹറില്‍ ആണ് ജനനം. അല്‍-ബത്തീന്‍ പ്രദേശത്തെ സുഡാനീസ് ഗോത്രത്തില്‍ നിന്നുള്ള മുതവ മൂസ അല്‍ ഹദുമയുടെ അടുത്ത് നിന്ന് അദ്ദേഹം പ്രാഥമിക വിശുദ്ധ ഖുര്‍ആന്‍ പഠനം നടത്തി. തുടര്‍ന്ന് അബ്ദുല്ല അല്‍ സയ്യിദ് അല്‍-ഹാശിമി, ദാര്‍വിഷ് ബിന്‍ കറം എന്നിവരുള്‍പ്പെടെയുള്ള ഒരു പ്രമുഖരില്‍ നിന്ന് ഖുര്‍ആന്‍ പഠനത്തില്‍ മികവ് നേടി.
വ്യാപാരത്തിലും മുത്ത് വ്യവസായത്തിലും പ്രമുഖരായ ഈ മേഖലയിലെ വലിയ കുടുംബങ്ങളില്‍ ഒന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ഇന്ത്യ, ഇറാന്‍, ഇറാഖിലെ ബസ്റ എന്നിവിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവന്ന കച്ചവടപ്രമാണിമാരായിരുന്നു അവര്‍.