Kerala
ശബരിമല സ്വർണക്കൊള്ളള; ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ
ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്നു രാവിലെ റാന്നി കോടതിയില്‍ ഹാജരാക്കും.

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. പുലര്‍ച്ചെ 2.30 നാണ് പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വര്‍ണ്ണക്കൊള്ളയിലാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
എസ്‌ഐടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് കേസിലെ നിര്‍ണായക നടപടി. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്പി പി ബിജോയിയുടെ നേതൃത്വത്തില്‍ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്നു രാവിലെ റാന്നി കോടതിയില്‍ ഹാജരാക്കും.
കോടതിയില്‍നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. നേരത്തെ ദേവസ്വം വിജിലന്‍സ് സംഘം രണ്ടു തവണയായി എട്ടു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നെങ്കിലും ഉണ്ണികൃഷ്ണന്‍ പോറ്റി കാര്യമായൊന്നും വെളിപ്പെടുത്തിയിരുന്നില്ല.