Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വര്‍ണപ്പാളി വിഷയത്തില്‍ സുനില്‍ കുമാര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Published

|

Last Updated

പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ സുനില്‍ കുമാറിനെ പദവിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സുനില്‍ കുമാര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും കെ സുനില്‍ കുമാറും ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ബാബുവും സുനില്‍ കുമാറും നിലവില്‍ സര്‍വീസിലുള്ളവരാണ്. നേരത്തെ, മുരാരി ബാബുവിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ബോര്‍ഡ് നടപടി സ്വീകരിച്ചിരുന്നു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി കോടതിയുടെ ഉത്തരവ് അനുസരിച്ച് സ്വീകരിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

സ്വര്‍ണം പൊതിഞ്ഞ ചെമ്പുതകിടുകളാണ് ദ്വാരപാലക ശില്‍പങ്ങളിലുള്ളത് എന്നറിയാമായിരുന്നിട്ടും ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊടുത്തു വിടാന്‍ സാഹചര്യമൊരുക്കിയെന്നതാണ് സുനില്‍ കുമാറിനെതിരായ കണ്ടെത്തല്‍.

Latest