Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Published

|

Last Updated

പത്തനംതിട്ട |  ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നാലു ദിവസത്തെ കസ്റ്റഡിക്ക് ശേഷം മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേ സമയം കേസില്‍ അറസ്റ്റിലായ ഉള്ളിക്യഷ്ണന്‍ പോറ്റിയെ കോടിതി ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും മണിക്കൂറുകളോളം എസ്ഐടി ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.

ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് ബോര്‍ഡില്‍ ചിലര്‍ സഹായങ്ങള്‍ നല്‍കിയതായി അന്വേഷണ സംഘത്തിന് സൂചനകള്‍ ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും.

.

അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ 2019 ലെയും 25 ലെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. ഇതിനായി തെളിവ് ശേഖരണം ആരംഭിച്ചു. ഇക്കാലത്തെ മിനിറ്റ്‌സ് രേഖകള്‍ വിശദമായി പരിശോധിക്കുകയാണ്. ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വാധീനമുണ്ടാക്കിയത് തന്ത്രി കുടുംബത്തെ മറയാക്കിയാണെന്ന് എസ്ഐടി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്

---- facebook comment plugin here -----

Latest