Connect with us

Education

സഅദിയ്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ബിരുദദാന സംഗമം പ്രൗഢമായി

ചെയര്‍മാന്‍ ഡോ. എന്‍ എ മുഹമ്മദിന്റെ അധ്യക്ഷതയില്‍ സഅദിയ്യ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

സഅദിയ്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ബിരുദദാന സംഗമത്തില്‍ ബാംഗ്ലൂര്‍ സിറ്റി ഡെവലപ്‌മെന്റ് ചെയര്‍മാന്‍ എന്‍ എ ഹരിസ് എം എല്‍ എ ബിരുദദാനം നിര്‍വഹിച്ച് പ്രസംഗിക്കുന്നു.

കാസര്‍കോട് | കോളിയടുക്കം സഅദിയ്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് 2022-25 വര്‍ഷത്തെ ഡിഗ്രി കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദാന സംഗമം പ്രൗഢമായി. ബി കോം, ബി ബി എ, ബി സി എ, ബി എ ഇംഗ്ലീഷ്, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എസ് സി ബയോടക്നോളജി എന്നീ കോഴ്സുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബിരുദദാനം നിര്‍വഹിച്ചത്. ചെയര്‍മാന്‍ ഡോ. എന്‍ എ മുഹമ്മദിന്റെ അധ്യക്ഷതയില്‍ സഅദിയ്യ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്‍ എ ഹാരിസ് എം എല്‍ എ മുഖ്യാതിഥിയായി.

കോളജ് ജനറല്‍ സെക്രട്ടറി മാണിക്കോത്ത് എപി അബ്ദുല്ല മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോക്ടര്‍ സുകുമാരന്‍ കോണ്‍വക്കേഷന്‍ സ്പീച്ച് നിര്‍വഹിച്ചു. സഅദിയ്യ ഉപാധ്യക്ഷന്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് കബീര്‍, കോളേജ് കാമ്പസ് ഡയറക്ടര്‍ പി വി മുസ്തഫ, വിദ്യാര്‍ഥികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലംപാടി, ബഷീര്‍ എന്‍ജിനീയര്‍, അബ്ദുല്‍ ഖാദര്‍ ഹാജി മുല്ലച്ചേരി, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ, അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, മുല്ലച്ചേരി കുഞ്ഞഹമ്മദ് ഹാജി, അബ്ദുല്‍ കരീം സഅദി ഏണിയാടി, സി എല്‍ ഹമീദ്, അഡ്മിനിസ്ട്രേറ്റര്‍ അബ്ദുല്‍ ഹമീദ്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി ഹുസൈന്‍ സഖാഫി സംബന്ധിച്ചു. വൈസ് പ്രിന്‍സിപ്പല്‍ എം കെ ശറഫൂദ്ദീന്‍ സ്വാഗതവും ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.