Connect with us

Kerala

സഅദിയ്യ മീലാദ് വിളംബര റാലി വർണാഭമായി

'തിരുനബി വസന്തം 1500'

Published

|

Last Updated

മേല്‍പ്പറമ്പില്‍ നടന്ന സഅദിയ്യ മീലാദ് വിളംബര റാലി

ദേളി | തിരുനബിയുടെ 1500 ാമത് ജന്മദിനത്തിന്റെ ഭാഗമായി ദേളി ജാമിഅ സഅദിയ്യയില്‍ ‘തിരുനബി വസന്തം 1500’ എന്ന ശീര്‍ഷകത്തില്‍ റബീഉല്‍ അവ്വല്‍ 01 മുതല്‍ 30 വരെ നടക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മീലാദ് വിളംബര റാലി കളനാട് ജുമാഅത്ത് പള്ളി പരിസരത്ത് നിന്നാരംഭിച്ച് മേല്‍പ്പറമ്പില്‍ പ്രൗഢമായി സമാപിച്ചു.വിവിധ ഡിസ്‌പ്ലേ ദഫ്, സ്‌കൗട്ട്, അറബന, വിവിധ ഡിസ്‌പ്ലേയുടേയും അകമ്പടിയോടെ സ്ഥാപന മേദാവികളും പ്രാസ്ഥാനിക നേതാക്കളും പ്രവര്‍ത്തകരും സ്റ്റാഫംഗങ്ങളും റാലിയില്‍ അണിനിരന്നു.

സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങല്‍ കല്ലക്കട്ട, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സൈദലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് ഹിബത്തുല്ലാഹ് അഹ്‌സനി, പു മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അലി അസ്‌കര്‍ ബാഖവി, അബ്ദുല്ലത്വീഫ് സഅദി കൊട്ടില, അബ്ദുല്‍റഹ്‌മാന്‍ സഅദി തുവ്വൂര്‍, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, കരീം സഅദി ഏണിയാടി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, ശരീഫ് കല്ലട്ര, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഹകീം ഹാജി കളനാട്, അബ്ദുസ്സലാം ദേളി, ഹകീം കുന്നില്‍, കുതുബുദ്ദീന്‍ ഖുവൈത്ത്, മര്‍ഹബ കുഞ്ഞബ്ദുല്ല ഹാജി, അബൂബക്കര്‍ ഹാജി ബേവിഞ്ചെ, ഷാഫി ഹാജി കട്ടക്കാല്‍, മദനി ഹമീദ് കാഞ്ഞങ്ങാട്, മടിക്കൈ അബ്ദുല്ല ഹാജി, റസാഖ് ഹാജി മേല്‍പ്പറമ്പ്, സി പി അബ്ദുല്ല ഹാജി ചെരുമ്പ, അബ്ദുല്ല സഅദി ചിയ്യൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഷരീഫ് സഅദി മാവിലാടം, ഇബ്രാഹിം സഅദി വിട്ടല്‍, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, ഷറഫുദ്ദീന്‍ സഅദി, ആബിദ് സഖാഫി മൊവ്വല്‍, സിദ്ദീഖ് സഖാഫി ആവളം, സിഎല്‍ ഹമീദ് ചെമനാട്, ഹനീഫ് അനീസ്, അബ്ദുല്‍ റഹ്‌മാന്‍ എരോല്‍, ഹസൈനാര്‍ സഖാഫി കുണിയ, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ബഷീര്‍ മങ്കയം, സിഎംഎ ചേരൂര്‍, അഷ്റഫ് കരിപ്പൊടി, ശിഹാബ് പരപ്പ, ഖലീല്‍ മാക്കോട് സംബന്ധിച്ചു.മൗലിദ് ജലസ, റസൂലിന്റെ വിരുന്ന്, ഗ്രാന്‍ഡ് മൗലിദ് ബുര്‍ദ ആസ്വാദനം, തിരുപ്പിറവി ദിനത്തില്‍ പ്രഭാത മൗലിദ്, വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യമത്സരങ്ങള്‍, സാന്ത്വന സേവന പ്രവര്‍ത്തനം, സമാപന സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി നടക്കും.

Latest