National
റെക്കോഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി രൂപ; മൂല്യം ഒരു ഡോളറിന് 88.53 രൂപ
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക കൂടുതൽ തീരുവ ഏർപ്പെടുത്തിയതും H-1B വിസ ഫീസ് വർദ്ധിപ്പിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണം.

മുംബൈ | യുഎസ് ഡോളറിന് എതിരെ ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഒരു ഡോളറിന് 88.53 രൂപ എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക കൂടുതൽ തീരുവ ഏർപ്പെടുത്തിയതും H-1B വിസ ഫീസ് വർദ്ധിപ്പിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണം.
വിദേശനാണ്യ വിപണിയിൽ ഇന്ന് രാവിലെ 88.41 എന്ന നിലയിലാണ് രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് 25 പൈസയുടെ ഇടിവ് രേഖപ്പെടുത്തി 88.53 എന്ന നിലയിലെത്തി. തിങ്കളാഴ്ച രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 88.28 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അമേരിക്കയുടെ പുതിയ H-1B വിസ നിയമങ്ങളും ഫീസ് വർധനവും വിദേശ ഇന്ത്യക്കാർ രാജ്യത്തേക്ക് അയക്കുന്ന പണത്തിന്റെ (remittance) ഒഴുക്കിനെ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് ഇന്ത്യയുടെ സേവന മേഖലയിലെ കയറ്റുമതിയെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.