Ongoing News
ആർ എസ് സി: റെസ് പബ്ലിക 11 കേന്ദ്രങ്ങളിൽ
വിദ്യാർഥികൾക്കായി ടേബിൾ ടോക്കും ജലഛായ മത്സരവും

ദുബൈ | രാജ്യത്തിൻ്റെ 74ാമത് റിപബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ യു എ ഇ യിലെ 11 കേന്ദ്രങ്ങളിൽ റെസ് പബ്ലിക്ക എന്ന പേരിൽ വിചാരസദസ്സുകൾ സംഘടിപ്പിക്കുന്നു.
ഭരണഘടന: നിർമിതിയും നിർവഹണവും, റിപബ്ലിക്: പ്രതീക്ഷയുടെ വാർത്തമാനങ്ങൾ എന്നീ വിഷയങ്ങളിൽ അവതരണവും ചർച്ചയും നടക്കും.
കൂടാതെ, വിദ്യാർഥികൾക്കായി ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ ടേബിൾ ടോക്കും ജലഛായ മത്സരവും നടക്കും. സാഹിത്യ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘടകർ അറിയിച്ചു. ഗ്ലോബൽ തലത്തിൽ 55 കേന്ദ്രങ്ങളിലാണ് ആർ എസ് സി റെസ് പബ്ലിക സംഘടിപ്പിക്കുന്നത്
---- facebook comment plugin here -----