roy vayalatt arrested
റോയ് വയലാറ്റും ജീവനക്കാരും അറസ്റ്റില്‍
നമ്പര്‍ 18 ഹോട്ടലില്‍ യുവാവിനെ മര്‍ദിച്ച കേസിലാണ് അറസ്റ്റ്
കൊച്ചി | ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവിനെ മര്‍ദിച്ച കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റും ജീവനക്കാരും അറസ്റ്റില്‍. ചേര്‍ത്തല സ്വദേശിയായ ഫയാസ് എന്ന യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ നാലിന് ഹോട്ടലിലെ ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ ഫയാസിനെ റോയ് വയലാറ്റിന്റെ ജീവനക്കാര്‍ മര്‍ദിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഡി ജെ പാര്‍ട്ടിക്കിടെ നൃത്തം ചെയ്യരുതെന്ന് റോയ് വയലാറ്റും ജീവനക്കാരും ഫയാസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നല്‍കിയ പണം തിരികെ തരണമെന്നും താന്‍ പോയേക്കാമെന്നും ഫയാസ് അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് റോയ് വയലാറ്റിന്റെ നേതൃത്വത്തില്‍ മര്‍ദനമുണ്ടായത്.
കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ പീഡിപ്പിച്ച കേസില്‍ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ് നിലവിലുണ്ട്. ഇതില്‍ അദ്ദേഹം ജാമ്യത്തില്‍ ഇറങ്ങിയതാണ്. കൂടാതെ മോഡലുകളുടെ അപകട മരണത്തിലും കേസ് നിലവിലുണ്ട്.




