Connect with us

Kerala

നമ്പര്‍ 18 പോക്‌സോ കേസില്‍ റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം

കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

Published

|

Last Updated

കൊച്ചി | പോക്‌സോ കേസില്‍ അറസ്റ്റിലായ നമ്പര്‍18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും കൂട്ടുപ്രതി സൈജു തങ്കച്ചനും കോടതി ജാമ്യം അനുവദിച്ചു. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാറ്റിനെതിരെ ഫോര്‍ട്ട് കൊച്ചി പോലീസ് കേസെടുത്തത്. മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തിന് ഒരാഴ്ച മുമ്പ് സമാന രീതിയില്‍ തന്നെയും മകളെയും ഉള്‍പ്പടെ ഏഴു പെണ്‍കുട്ടികളെ കൊച്ചിയില്‍ ബിസിനസ് മീറ്റിന് എന്ന പേരില്‍ വിളിച്ചു വരുത്തി മദ്യം നല്‍കുകയും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നമാണ് പരാതി.പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.