Connect with us

Education

റയ്സ് യങ് ജീനിയസ് എക്സാം മെയ് 10ന്

ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്കായി ഒരുകോടി രൂപയുടെ സ്‌കോളര്‍ഷിപ്പോടെ പഠിക്കാനാണ് അവസരം.

Published

|

Last Updated

നോളജ് സിറ്റി | റെയ്സ് എന്‍ട്രന്‍സ് കോച്ചിങ് സെന്ററും മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന റയ്സ് യങ് ജീനിയസ് എക്സാം മെയ് 10 ശനിയാഴ്ച നടക്കും. ഗള്‍ഫ് രാജ്യങ്ങളിലെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം.

120 മിനുട്ട് സമയം നീളുന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ 100 ചോദ്യങ്ങളാണ് ഉണ്ടാവുക. സഊദി, കുവൈത്ത്, ഖത്വര്‍, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ രാവിലെ 10.30നും യു എ ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ രാവിലെ 11.30നുമാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആകെ ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അലിഫ് ഗ്ലോബല്‍ സ്‌കൂളില്‍ സി ബി എസ് ഇ സീനിയര്‍ സെക്കന്‍ഡറി പ്രോഗ്രാമിനൊപ്പം നീറ്റ്/ജെ ഇ ഇ പരിശീലനം നേടാന്‍ അവസരമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി +91 85901 39736, +91 80128 00100 എന്നീ നമ്പറുകളിലോ info@alifglobalschool.com എന്ന മെയിലിലോ ബന്ധപ്പെടാവുന്നതാണ്. www.alifglobalschool.com എന്ന വെബ് സൈറ്റ് വഴിയും വിവരങ്ങള്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.