Techno
റിയല്‍മിയുടെ കൊക്കകോള സ്പെഷ്യല്‍ എഡിഷന്‍ ഫോണ്‍ അടുത്തയാഴ്ച ഇന്ത്യയില്‍
ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് 12:30 ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.

ന്യൂഡൽഹി | റിയല്‍മിയുടെ കൊക്കകോള സ്പെഷ്യല്‍ എഡിഷന്‍ ഫോണ്‍ അടുത്തയാഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കും. ഫോണിന്റെ ഡിസൈനും ലോഞ്ച് വിവരങ്ങളും വ്യക്തമാക്കുന്ന ടീസർ വീഡിയോ കമ്പനി ട്വിറ്ററിൽ പുറത്തുവിട്ടു. ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് 12:30 ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.
കൊക്കകോള ഡിസൈന്‍ ഒഴികെ, റിയല്‍മി 10 പ്രോ 5 ജിയുടെ അതേ സവിശേഷതകള്‍ തന്നെയാണ് പുതിയ ഫോണിനും ഉണ്ടാകുക. 6.72 ഇഞ്ച് ഐപിഎസ് എല്‍സിഡി സ്‌ക്രീനും 120 ഹെര്‍ട്സ് റിഫ്രഷ് നിരക്കുമാണ് ഡിസ്പ്ലേയുടെ പ്രത്യേകത. കൂടാതെ 5,000 എം എ എച്ച് ബാറ്ററി കപ്പാസിറ്റിയും ഇതിനുണ്ട്.
അതേസമയം, വരാനിരിക്കുന്ന റിയല്‍മി 10 പ്രോ 5 ജിയടെ സ്പെഷ്യല്‍ എഡിഷന്‍ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളില്‍ മാത്രമായാണ് അവതരിപ്പിക്കുക.