Connect with us

International

നയതന്ത്ര പരിഹാരം തേടാന്‍ തയ്യാര്‍; യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ല: പുടിന്‍

അതേസമയം റഷ്യയുടെ ആവശ്യങ്ങളോട് നാറ്റോ സഖ്യം ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ല.

Published

|

Last Updated

മോസ്‌കോ |  യുദ്ധമെന്ന നിലപാടില്‍ നിന്നും റഷ്യ പിന്നാക്കം പോകുന്നു. റഷ്യ യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ജര്‍മന്‍ ചാന്‍സലറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് റഷ്യന്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത് . യുക്രൈന്‍ പ്രതിസന്ധിയില്‍ നയതന്ത്ര പരിഹാരം തേടാന്‍ റഷ്യ തയാറാണെന്ന് പുടിന്‍ അറിയിച്ചു. അതേസമയം റഷ്യയുടെ ആവശ്യങ്ങളോട് നാറ്റോ സഖ്യം ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ല.

യൂറോപ്പിന്റെ സൈനിക സഖ്യമായ നാറ്റോയില്‍ ചേര്‍ന്ന് യുക്രൈന്‍ ഒരു യൂറോപ്യന്‍ സഖ്യ രാജ്യമാകുന്നത് റഷ്യ ആഗ്രഹിക്കുന്നില്ല. നാറ്റോ അമേരിക്കയോട് കൂറു പുലര്‍ത്തുന്ന ഒന്നാണ് ഇതിനുള്ള കാരണം.

അതേസമയം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ തത്കാലം യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. അനാവശ്യ യാത്രകള്‍ രാജ്യത്തിനുള്ളില്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളാണ് യുക്രൈനിലുള്ളത്.

 

Latest