Connect with us

waqf board appointment

ജലീല്‍ പറഞ്ഞത് നുണയെന്ന് റഷീദലി തങ്ങള്‍; രാഷ്ട്രീയ കാരണങ്ങളാല്‍ റഷീദലി തങ്ങള്‍ നിലപാട് മാറ്റിയെന്ന് ജലീല്‍

ഈ നിലപാട് മാറ്റം കൊണ്ട് കഴിഞ്ഞ വഖ്ഫ് ബോര്‍ഡിന്റെ കാലത്ത് പി എസ് സി നിയമനം സംബന്ധിച്ച അനുമതി ലഭിച്ചില്ല.

Published

|

Last Updated

കോഴിക്കോട് | വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതിന് താന്‍ അനുകൂലമായിരുന്നുവെന്ന മുന്‍ മന്ത്രി കെ ടി ജലീലിന്റെ പ്രസ്താവന തന്റെ പേരില്‍ നുണപ്രചാരണം നടത്തുന്നതിന്റെ ഭാഗമാണെന്ന് മുന്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജലീല്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുമെന്നും മുസ്‌ലിം ലീഗ് നേതാവ് എം സി മായിന്‍ ഹാജി വ്യക്തമാക്കി.

2016 ജൂലൈ 19ന് തിരുവനന്തപുരത്ത് ചേര്‍ന്ന വഖ്ഫ് ബോര്‍ഡിന്റെ സാമൂഹ്യക്ഷേമ പദ്ധതി സാങ്ഷണല്‍ കമ്മിറ്റി യോഗത്തില്‍ വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്നത് സംബന്ധിച്ച ചര്‍ച്ച നടന്നിരുന്നുവെന്നും പ്രസ്തുത സമയത്ത് റഷീദലി തങ്ങള്‍ അടക്കമുള്ളവര്‍ അതിനെ അനുകൂലിച്ചതായും മുന്‍ മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി. എന്നാല്‍, പിന്നീട് രാഷ്ട്രീയ കാരണങ്ങളാല്‍ റഷീദലി തങ്ങള്‍ നിലപാട് മാറ്റുകയായിരുന്നുവെന്ന് ജലീല്‍ സിറാജിനോട് പറഞ്ഞു. ഈ നിലപാട് മാറ്റം കൊണ്ട് കഴിഞ്ഞ വഖ്ഫ് ബോര്‍ഡിന്റെ കാലത്ത് പി എസ് സി നിയമനം സംബന്ധിച്ച അനുമതി ലഭിച്ചില്ല.

അതുകൊണ്ടാണ് ടി കെ ഹംസ ചെയര്‍മാനായ പുതിയ ബോര്‍ഡ് പ്രസ്തുത നിലപാടിന് അംഗീകാരം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. വഖ്ഫ് ബോര്‍ഡില്‍ ഒരു വിഭാഗത്തോടും പക്ഷപാതിത്വം ഉണ്ടാകരുതെന്ന നിലപാടിന്റെ ഭാഗമായാണ് പി എസ് സി നിയമനത്തെക്കുറിച്ച് ആലോചിച്ചതെന്നും ജലീല്‍ പറഞ്ഞു.

Latest