Connect with us

Kerala

ബലാത്സംഗ പരാതി; റാപ്പര്‍ വേടനെതിരെ ലുക്കൗട്ട് നോട്ടീസ്

അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും

Published

|

Last Updated

കൊച്ചി|ബലാത്സംഗ പരാതിയില്‍ ഹിരണ്‍ദാസ് മുരളി എന്നറിയപ്പെടുന്ന റാപ്പര്‍ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. വേടനായുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. വേടനും പരാതിക്കാരിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പോലീസ് കണ്ടെടുത്തു.

തന്നെ പീഡിപ്പിച്ചെന്ന കോഴിക്കോട് സ്വദേശിയായ യുവ ഡോക്ടറുടെ പരാതിയില്‍ ഇന്നലെയാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പോലീസ് കേസെടുത്തത്. ആദ്യം ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ മാസം 18നാണ് ഹരജി പരിഗണിക്കുന്നത്. തന്നെ കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയതായി വേടന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

 

 

---- facebook comment plugin here -----

Latest