From the print
റെയില്‍വേയുടെ രാജസ്ഥാന്‍- ഗുജറാത്ത് ടൂറിസ്റ്റ് ട്രെയിന്‍ നവംബര്‍ 25ന്
രാജസ്ഥാനിലെ ജോധ്പൂര്‍, ജയ്സാല്‍മീര്‍, ജയ്പൂര്‍, അജ്മീര്‍, ഉദയ്പൂര്‍, ഗുജറാത്തിലെ ഏക്ത പ്രതിമ, ഹൈദരാബാദ് എന്നിവിടങ്ങള്‍ പാക്കേജിന്റെ ഭാഗമായി സന്ദര്‍ശിക്കും.

കൊച്ചി | ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാര്‍ റെയില്‍ രാജ്യത്തെ സ്വകാര്യ മേഖലയിലെ ആദ്യ സേവന ദാതാവായ ടൂര്‍ ടൈംസുമായി സഹകരിച്ച് നടത്തുന്ന രാജസ്ഥാന്‍, ഗുജറാത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള ഈ വര്‍ഷത്തെ പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ യാത്ര നവംബര്‍ 25ന് ആരംഭിക്കും. രാജസ്ഥാനിലെ ജോധ്പൂര്‍, ജയ്സാല്‍മീര്‍, ജയ്പൂര്‍, അജ്മീര്‍, ഉദയ്പൂര്‍, ഗുജറാത്തിലെ ഏക്ത പ്രതിമ, ഹൈദരാബാദ് എന്നിവിടങ്ങള്‍ പാക്കേജിന്റെ ഭാഗമായി സന്ദര്‍ശിക്കും.
റെയില്‍വേ മന്ത്രാലയം യാത്രക്ക് 33 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട്. ഇതുകൂടാതെ സൗത്ത് സ്റ്റാര്‍ റെയിലിന്റെ 50ാമത് യാത്ര എന്ന നിലയില്‍ അധ്യാപകര്‍, മുന്‍ സൈനികര്‍, സൈനിക സേവനത്തിലുള്ളവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഇളവുകളും നല്‍കും. 13 ദിവസം നീളുന്ന യാത്ര തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. കൊല്ലം, ആലപ്പുഴ, കായംകുളം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ട്. യാത്രക്കാര്‍ക്ക് തൊട്ടടുത്ത സ്റ്റേഷനിലേക്ക് പിക്കപ്പ് സൗകര്യം നല്‍കും.
ഹോട്ടല്‍ താമസസൗകര്യം, യാത്രാ ഇന്‍ഷ്വറന്‍സ് എന്നിവയും ഉള്‍പ്പെടുന്ന പാക്കേജില്‍ യാത്രക്കാര്‍ക്ക് തങ്ങളുടെ മുഴുവന്‍ ലഗേജുകളും ഒരുമിച്ച് സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യവും ട്രെയിനിലുണ്ട്. സ്ലീപ്പര്‍ ക്ലാസ്സിന് 34,950 രൂപ, തേര്‍ഡ് എ സിക്ക് 44,750 രൂപ, സെക്കന്‍ഡ് എ സിക്ക് 51,950 രൂപ, ഫസ്റ്റ് എ സിക്ക് 64,950 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. സാധാരണ ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി ഈ പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ ഐ ആര്‍ ടി സി വെബ്‌സൈറ്റില്‍ ബുക്കിംഗിന് ലഭ്യമല്ല. 7305 858585 എന്ന നമ്പറില്‍ ടൂര്‍ ടൈംസിനെ ബന്ധപ്പെടുകയോ ംംം.ീൗേൃശോല.െശി സന്ദര്‍ശിക്കുകയോ ചെയ്ത് റിസര്‍വേഷന്‍ നടത്താം.