Connect with us

National

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രക്ക് ഇന്ന് സമാപനം

രാവിലെ 11ന് പാറ്റ്‌നയിലെ ഗാന്ധി മൈതാനത്ത് സമാപന ചടങ്ങുകള്‍ ആരംഭിക്കും.

Published

|

Last Updated

പാറ്റ്‌ന |  ബിഹാറില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ഇന്ന് സമാപനം കുറിക്കും. രാവിലെ 11ന് പാറ്റ്‌നയിലെ ഗാന്ധി മൈതാനത്ത് സമാപന ചടങ്ങുകള്‍ ആരംഭിക്കും. ഇന്ത്യാ സഖ്യം നേതാക്കള്‍ക്കൊപ്പം ഗാന്ധി മൈതാനത്തുനിന്നുംരാഹുല്‍ ഗാന്ധി അംബേദ്കര്‍ പാര്‍ക്കിലേക്ക് പദയാത്ര നടത്തും. ഉച്ചയ്ക്ക് 12.45ന് അംബേദ്കര്‍ പ്രതിമയില്‍ എല്ലാവരും പുഷ്പാര്‍ച്ചന നടത്തിയ ശേഷം പൊതുസമ്മേളനം തുടങ്ങും.

പരിപാടി പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമാക്കി മാറ്റാനാണ് ശ്രമം. ബിഹാറിലേത് തുടക്കം മാത്രാണെന്നും കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വോട്ട് കവര്‍ച്ചയ്ക്ക് എതിരായ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും പാറ്റ്‌നയിലെത്തിയിട്ടുണ്ട്.

 

Latest