Ongoing News
രാഹുല്‍ ചാപ്റ്റര്‍ ക്ലോസ് ആയി; ജാമ്യം കിട്ടുന്നതിന് അനുസരിച്ച് പാര്‍ട്ടി നിലപാട് മാറ്റില്ല: കെ മുരളീധരന്‍
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ തീരുമാനം അന്തിമമാണ്
തിരുവനന്തപുരം | കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ മാങ്കൂട്ടത്തിലില്‍ അടഞ്ഞ അധ്യായമാണെന്ന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. ജാമ്യം കിട്ടുന്നതിന് അനുസരിച്ച് പാര്‍ട്ടി നിലപാട് മാറ്റില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ തീരുമാനം അന്തിമമാണ്. രാഹുലിന്റെ രണ്ടാം പരാതി ഡിജിപിക്ക് കൈമാറിയ കെപിസിസി പ്രസിഡന്റിന്റെ തീരുമാനം നല്ല കാര്യമാണെന്നും അദേഹം പറഞ്ഞു.
രാഹുലിന് ജാമ്യം കിട്ടിയത് പ്രോസക്യൂഷന്റെ കഴിവ് കേട് കൊണ്ടാണ്. പാര്‍ട്ടിയെ സംബന്ധിച്ച് രാഹുല്‍ ചാപ്റ്റര്‍ ക്ലോസ് ആയി. പുകഞ്ഞ കൊള്ളി പുറത്ത് തന്നെയാകും. ബാക്കി ചെയ്യേണ്ടത് പോലീസ് ആണ്. രാഹുല്‍ നിലപാട് മാറ്റിയാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുമായിരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ന്റെ രണ്ടാം ഘട്ടത്തിലും പ്രതീക്ഷയുണ്ട്. മലബാറിലെ തിരഞ്ഞെടുപ്പിലും മികച്ച വിജയം ഉണ്ടാകും. തിരുവനന്തപുരത്ത് മേയര്‍ സീറ്റ് 101 ശതമാനം ജയിക്കും. പാലക്കാട് ഒരു ക്ഷീണവുമുണ്ടായിട്ടില്ല. പാലക്കാട് മുന്‍സിപ്പാലിറ്റിയിലും വലിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു




