Connect with us

congress List of Candidates

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികളില്ലാതെ കോണ്‍ഗ്രസിന്റെ ഒമ്പതാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക

രാജസ്ഥാനില്‍ രണ്ട് സീറ്റില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി | നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് ഒമ്പതാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടു.

രാജസ്ഥാനില്‍ രണ്ട് സീറ്റില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ മാറ്റി. രാജസ്ഥാനിലെ രാജസമന്ദില്‍ സുദര്‍ശന്‍ റാവത്തിന് പകരം ദാമോദര്‍ ഗുജ്ജര്‍ സ്ഥാനാര്‍ഥിയാകും. ഭില്‍വാഡയില്‍ മുന്‍ സ്പീക്കര്‍ സിപി ജോഷി സ്ഥാനാര്‍ത്ഥിയാകും. ഭില്‍വാഡയില്‍ ദാമോദര്‍ ജോഷിയായിരുന്നു നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥി.

ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആകെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളുടെ എണ്ണം 208 ആയി. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ബെല്ലാരി, ചാമരാജ്നഗര്‍, ചിക്കബെല്ലപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ സ്ഥാനാര്‍ഥി പ്രഖ്യാപനം. ബുധനാഴ്ച കോണ്‍ഗ്രസ് എട്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരുന്നു.

 

---- facebook comment plugin here -----

Latest